രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. റോഡ് ഷോകളും റാലികളുമടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.
പുറത്തു വന്ന നാല് സര്‍വ്വേകളില്‍ മൂന്നും ബിജെപിക്കെതിരാണ്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സീ ന്യൂസ് സര്‍വ്വേ നരേന്ദ്രമോദി ഗെയിം ചെയ്ഞ്ചറാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി അധികാരമുറപ്പിക്കാനാണ് ബിജെപി ക്യാമ്ബിന്റെ നീക്കം.
വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരടക്കം താരപ്രചാരകരെ കളത്തിലിറക്കി സാഹചര്യം അനുകൂലമാക്കാനും നീക്കമുണ്ട്.