സ്‌റ്റേജിന് താഴെ തൂണുകള്‍ ഉറപ്പിച്ചത് കൂട്ടിയിട്ട കല്ലുകള്‍ കൊണ്ട്

0
20

ഉമാ തോമസിന് അപകടം ഉണ്ടാക്കിയ സ്റ്റേജില്‍ നടക്കാന്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലം. രണ്ടാം തട്ടിലെ സ്റ്റേജില്‍ കസേരകള്‍ നിരത്തി ഇട്ടതോടെയാണ് സ്ഥലം ഇല്ലാതായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്റ്റേജിന്റെ സ്ഥലം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേജിന് താഴെ ഇരുമ്പു തൂണുകള്‍ ഉറപ്പിച്ചിരുന്നത് കൂട്ടിയിട്ട കല്ലുകള്‍ വച്ചായിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ ഭാരം കാരണം സ്റ്റേജ് മറിയാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. പരിശോധനയില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യാ ശ്രമത്തിന് കേസെടുത്തത്വേദി നിര്‍മിച്ചത് അശാസ്ത്രീയമായാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസില്‍ അഞ്ചുപേരെ പ്രതി ചേര്‍ത്തു. മൃദംഗവിഷന്‍ എം ഡി നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. പ്രതികളായ ഷമീര്‍, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് ഇന്നലെ മജിസ്ട്രറ്റ് കോടതി ജാമ്യം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here