മസ്കറ്റ്: ഒമാനിൽ കൊവിഡ് പ്രതിരോധ നിയമം ലംഘിച്ചയാൾക്ക് ഒരു വര്‍ഷം തടവും പിഴയും . നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഇയാൾക്ക് ഒരു വര്‍ഷം തടവിന് പുറമെ രണ്ടായിരം ഒമാനി റിയാല്‍ പിഴയും ചുമത്തി വടക്കന്‍ ബാത്തിനായിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്ന സമയത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ചു നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്റെ പ്രസ്താവനയില്‍ പറയുന്നു.