കാലം എത്ര കഴിഞ്ഞാലും, പ്രായം എത്ര ആയാലും, നല്ല നീളമുള്ള, കട്ടിയുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സുരക്ഷയുടെ കാര്യത്തിൽ എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് മിക്കവരും.മുടി കൊഴിച്ചിൽ മിക്ക ആളുകളും നേരിടുന്ന വലിയ പ്രശ്നമാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, അകാല നര, മുടി കൊഴിഞ്ഞു പോവുക എന്നിവയെല്ലാം, മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിക്കുന്നു. മുടി കൊഴിയുന്നതിൽ ആശങ്കയുള്ളവർ അല്പം ഭക്ഷണത്തിലുംകൂടെ ശ്രദ്ധിച്ചാൽ കുറെയൊക്കെ മുടി കൊഴിച്ചിൽ തടയാം.
നെല്ലിക്ക: മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് നെല്ലിക്ക. അത് ഉണങ്ങിയതായാലും, പച്ചയായാലും ഗുണപ്രദമാണ്. വൈറ്റമിൻ സി യും, ആന്റിഓക്സിഡന്റും അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നതും, മുടിയിൽ പുരട്ടുന്നതുമെല്ലാം മുടിക്ക് ഗുണപ്രദമാണ്. ഇത് ഹെന്ന പോലുള്ളവയുടെ കൂടെ ഉപയോഗിക്കാം. നെല്ലിക്ക ഇട്ട് എന്ന കാച്ചുന്നതും നല്ലതാണ്.
കറിവേപ്പില മുടി വളർച്ചയ്ക്ക് ഒത്തിരി നല്ലതാണ്. ഇത് ശരീരത്തിൽ ഡെറ്റോക്സിഫിക്കേഷനും, രക്തശുദ്ധിയും വരുത്തുന്നു. ഇത് മുടി വളരാൻ സഹായിക്കുന്നു. ഇതല്ലാതെ കറിവേപ്പില ഇട്ട് തിളപ്പിക്കുന്ന എണ്ണയും, മുടിക്ക് ആരോഗ്യം കൂട്ടുന്നു. കറിവേപ്പിലയും, ഉലുവയും ചേർത്ത് പേസ്റ്റാക്കി വെളിച്ചെണ്ണ ചേർത്ത് പുരട്ടുന്നത് ഗുണം ചെയ്യും.
കട്ടൻചായ : കട്ടൻചായ മുടി കറുപ്പിക്കാൻ നല്ലതാണ്. മുടിയ്ക്ക് കറുപ്പും, തിളക്കവും, മിനുസവും നല്കാൻ കട്ടൻ ചായ നല്ലതാണ്. ചായ തിളപ്പിച്ച് മുടി കഴുകാനും, മുടിയിൽ പുരട്ടാനുമൊക്കെ നല്ലതാണ്.