ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തുവിടും

0
61

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തുവിടും. റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പേരുകൾ വെളിപ്പെടുത്താതെയുള്ള ഭാഗം ആദ്യം പുറത്തുവന്നപ്പോൾ തന്നെ മലയാള സിനിമയിൽ നിരവധി കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. നാളെ റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്. റിപ്പോർട്ടിലെ 49 മുതൽ 53വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ സ്വന്തം നിലയിൽ ഒഴിവാക്കിയത്.

വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ചതിന് അപ്പുറം ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിലും ഒഴിവാക്കിയിരുന്നു. ഈ ഭാഗങ്ങളായിരിക്കും നാളെ പുറത്തുവിടുന്നത്.വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുന്നത്.മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് ഈ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here