ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് മണ്ഡലം നാളെ വിധിയെഴുതും. രാഹുൽ മാങ്കൂട്ടത്തിലാണ്(Rahul Mamkootathil) യു.ഡി.എഫ് സ്ഥാനാര്‍ഥി. പി. സരിനാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറാണ്.
ഷാഫി പറമ്പിൽ നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. അതേസമയം അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് വിട്ട പി സരിന് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നിലെത്തിക്കണമെന്ന ചുമതലയാണ്. മെട്രോമാൻ ഇ ശ്രീധരനിലൂടെ നേരത്തെ നടത്തിയ മുന്നേറ്റം തുടരാനും കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നു.