ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമസേന നിലവിലെ സ്ഥിതി തുടരുമെന്ന് റിപ്പോർട്ട്

0
42

കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും സംഘർഷ മേഖലകളിൽ നിന്ന് ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ (എൽഎസി) സൈനികരുടെ സാനിധ്യം കുറച്ച ശേഷമുള്ള ആദ്യ സമ്മേളനത്തെ അടയാളപ്പെടുത്തി ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്)കമാൻഡർമാരുടെ  ദ്വൈവാർഷിക  സമ്മേളനം ഡൽഹിയിലെ എയർ ആസ്ഥാനത്ത് ആരംഭിച്ചു. എൽഎസിയിൽ നിലവിലെ ഐഎഎഫ് വിന്യാസത്തിൽ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ദ്വൈവാർഷിക സമ്മേളനം ഞായറാഴ്ച ആരംഭിച്ചു, നവംബർ 20 ബുധനാഴ്ച വരെ തുടരും. പ്രത്യേകിച്ച് വടക്കൻ അതിർത്തികളിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് വ്യോമസേനയുടെ പ്രവർത്തന ശേഷിയും തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനുള്ള ഒരു വേദിയായി കമാൻഡേഴ്‌സ് കോൺഫറൻസ് പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here