ഇന്ത്യയിൽ റീ-റിലീസിനൊരുങ്ങി ഇന്റെർസ്റ്റെല്ലാർ.

0
54

വ്യത്യസ്തമായ ഫിലിം മേക്കിങ് ശൈലികൊണ്ട് ഓരോ സിനിമാപ്രേമികളെയും ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.നോളന്റെ ഓരോ സിനിമയ്ക്കും ആരാധകർ ഏറെയാണ് . അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. ഏറെ പ്രേക്ഷകപ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ‘ഇന്റെർസ്റ്റെല്ലാർ’. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വീണ്ടും ഐമാക്സിൽ റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഡിസംബർ ആറിന് ഇന്ത്യ ഒഴികെ ലോകത്താകമാനമുള്ള ഐമാക്സ് സ്‌ക്രീനുകളിൽ ‘ഇന്റെർസ്റ്റെല്ലാർ’ വീണ്ടുമെത്തും. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഐമാക്‌സ് 70 എംഎം, ഡിജിറ്റൽ ഫോർമാറ്റുകളിൽ ഒരാഴ്ചയോളമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ ചിത്രം ജനുവരിയിൽ റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും ‘ഇന്റെർസ്റ്റെല്ലാർ’ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.1920 കളിലെ ഒരു വാമ്പയറിന്റെ കഥയാണ് ചിത്രമാണ് ഇനി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൻ ഹാത്‌വേ, സെൻഡയ എന്നിവർക്കൊപ്പം ടോം ഹോളണ്ടും മാറ്റ് ഡാമണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘ഓപ്പൺഹൈമർ’ വിതരണം ചെയ്ത യൂണിവേഴ്സൽ പിക്ചേഴ്സ് ഈ സിനിമയുടെയും ഭാഗമാണ്. 2025 ൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2026 ജൂലൈ 17 ന് റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിനെ പറ്റി മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here