ഛാത്ര: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ 25 ലക്ഷം വീതം തലയ്ക്ക് വിലയിട്ടിട്ടുള്ള രണ്ട് കൊടും കുറ്റവാളികള്‍ ഉള്‍പ്പടെ അഞ്ച് മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു.
പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ന് രാവിലെയാണ് സംഭവം. വന്‍ ആയുധ ശേഖരവും മാവോയിസ്റ്റ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 5 ലക്ഷം രൂപയും, എ കെ 47 തോക്കുകളും ഭീകര സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം ഛത്തീസ്‌ഗഡില്‍ മൂന്നു മാവോയിസ്റ്റുകള്‍ പിടിയിലായിട്ടുണ്ട്. പോലീസും ഡി ആര്‍ എസ്സും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്.