കമൽഹാസനോട് അഭ്യർത്ഥിച്ച് കോൺഗ്രസ്

0
75

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് 10 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനെ (kamal hasan) കോൺഗ്രസ് സമീപിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇവികെഎസ് ഇളങ്കോവനെ മക്കൾ നീതി മയ്യം (MNM) നേതാവ് കമൽഹാസൻ നേരത്തെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പിന് 10 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് വീണ്ടും നടനെ സമീപിച്ചതായാണ് റിപ്പോർട്ട്. കമൽ ക്ഷണം പരിഗണിക്കുന്നുണ്ടെന്ന് എംഎൻഎം വൃത്തങ്ങൾ അറിയിച്ചു.

മെയ് 10 ന് വോട്ടെടുപ്പ് നടക്കുന്ന 224 സീറ്റുകളിലേക്ക് മൊത്തം 2,613 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മെയ് 13 ന് ഫലം പ്രഖ്യാപിക്കും. 2,613 സ്ഥാനാർത്ഥികളിൽ 2,427 പുരുഷൻമാരും 184 സ്ത്രീകളും മറ്റ് 2 പേരും ഉണ്ടെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. അംഗീകൃത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ-  224 ബിജെപി, 223 കോൺഗ്രസ് (മേലുക്കോട്ടിൽ സർവോദയ കർണാടക പാർട്ടിയെ പിന്തുണയ്ക്കുന്നു), 207 ജെഡി(എസ്), 209 എഎപി, 133 ബിഎസ്പി, 4 സിപിഐ(എം), 8 ജെഡിയു, 2 എൻപിപി എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം. 918 പേർ സ്വതന്ത്രര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here