തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും.

0
27

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് മേപ്പറമ്പിലാണ് ഇന്നത്തെ ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. നാളെകണ്ണാടി, ഒലവക്കോട് , സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികൾ. ഇതിനിടെ ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ബിഎൽഓ മാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ഇടതു സ്ഥാനാർഥി പിസരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇന്ന് യുഡിഎഫ് ക്യാമ്പ് പുറത്തുവിടും.

 

LEAVE A REPLY

Please enter your comment!
Please enter your name here