സഞ്ജയ് ദത്തിന് കാൻസർ; വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎസിലേക്ക്

0
89

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനു കാൻസർ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തൽ. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാൻസർ ബാധയെന്നും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്. യുഎസില്‍ ആയിരിക്കും ചികിത്സ നടത്തുക.

ചികിത്സയ്ക്കായി ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ മടങ്ങി വരും– സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here