വിമാനാപകടത്തിൽ പുതിയ വെളിപ്പെടുത്തൽl ; പൈ​ല​റ്റി​ന്‍റെ അ​വ​സാ​ന ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​പ​ക​ട സൂ​ച​ന​യി​ല്ല

0
89

കൊ​ച്ചി: ക​രി​പ്പു​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ൾ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​റു​മാ​യി ന​ട​ത്തി​യ അ​വ​സാ​ന ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​പ​ക​ട​ത്തി​ന്‍റെ​യോ ആ​ശ​ങ്ക​യു​ടെ​യോ സൂ​ച​ന ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

റ​ണ്‍​വേ​യി​ൽ അടുക്കുമ്പോൾ ഒ​രു പൈ​ല​റ്റി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന സാ​ധാ​ര​ണ ആ​ശ​യ​വി​നി​മ​യം മാ​ത്ര​മാ​ണ് അ​വ​സാ​ന​മാ​യി ഉ​ണ്ടാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. പൈ​ല​റ്റി​ന്‍റെ ശ​ബ്ദ​ത്തി​ൽ സ​മ്മ​ർ​ദ​മോ സം​ശ​യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​ത് എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ർ തി​രി​ച്ച​റി​യു​മാ​യി​രു​ന്നു​വെ​ന്നും വ്യോ​മ​യാ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.അ​തേ​സ​മ​യം, പ്ര​ധാ​ന പൈ​ല​റ്റ് ആ​ണോ സ​ഹ​പൈ​ല​റ്റ് ആ​ണോ സം​സാ​രി​ച്ച​തെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here