കുഞ്ചാക്കോബോബന്റെ ഹിറ്റ് ചിത്രമായ ഓര്‍ഡിനറിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് ശ്രിത ശിവദാസ്. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ്. മണിയറയില്‍ അശോകൻ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചുവരുന്നത്.
ശ്രിത ശിവദാസ് 2015ല്‍ റാസ്‍പുട്ടിൻ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്‍ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്‍പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്‍തിരുന്നില്ല എന്നും ശ്രിത ശിവദാസ് പറഞ്ഞു.