മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്. ചൊവ്വാഴ്ച 596 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആയി.
പുതുതായി 263 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82050 ആയി ഉയര്‍ന്നു. 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി.