ശശി തരൂർ എം പി ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസ്

0
88

ശശി തരൂർ എംപിക്കെതിരെ രാജ്യ​ദ്രോഹത്തിന് കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. റിപ്പബ്ലിക്ക് ദിനത്തിലെ കർഷക പരേഡിൽ, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്.

ട്രാക്ടർ റാലിക്കിടെ കർഷകൻ മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് തരൂരിനെതിരായ ആരോപണം.

ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ എന്നിവർക്കെതിരെയും രാജ്യ​ദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.

Content highlights: sedition case against shashi tharoor

LEAVE A REPLY

Please enter your comment!
Please enter your name here