ന്യൂഡൽഹി• മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി അറ്റോർണി ജനറൽ. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും.