കോവിഡ് പ്രതിരോധത്തിൽ കൈത്താങ്ങുമായി ഷാരൂഖ് ഖാൻ; ഓഫീസ് കെട്ടിടം കൊവിഡ് ഐസിയുവിനായി വിട്ടുനൽകി

0
114

മുംബൈ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയുവിനായി വിട്ടുകൊടുത്തു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനും ചേർന്നാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്.

കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ഐസിയു 15 ബെഡോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിൽ തന്നെ കെട്ടിടം ക്വാറൻ്റീൻ കേന്ദ്രമാക്കാനായി ഷാരൂഖ് ഖാൻ വിട്ടുനൽകിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയത്.

ക്വാറൻ്റീൻ കേന്ദ്രമാക്കി വിട്ടുനൽകിയതു മുതൽ ഇവിടെ 66 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 54 പേരും ഇതിനോടകം രോഗമുക്തി നേടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി സംഭാവനകളാണ് ഇതിനോടകം ഷാരൂഖ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here