ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാധ്യമായി പേപ്പര്‍ലെസ് ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നത്. ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇനി മുതല്‍ ബജറ്റ് അവതരണത്തിന് പേപ്പറുകള്‍ പ്രിന്റ് ചെയ്യില്ല. ബജറ്റ് അവതരണത്തിന്റെ സുരക്ഷയ്ക്കും, രഹസ്യാത്മകതക്കും ഉതകുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തുന്നത്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 1 ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. എന്‍.ഡി.എ ഗവണ്‍മെന്റിന്റെ ഭരണത്തിൽ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്.
ഇതിന് മുന്നോടിയെന്നോണം വെള്ളിയാഴ്ച ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിന് മുൻപാകെ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരിയിലെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ അവതരിപ്പിക്കാന്‍, കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോൾ തന്നെ തീരുമാനമെടുത്തിരുന്നു.