വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ സ്ഥിതി മോശമാകുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 38ലക്ഷം കടന്നു . ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല പുറത്ത് വിട്ട കണക്ക് പ്രകാരം 37,70,012 പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതെ സമയം, മരണമടഞ്ഞവരുടെ എണ്ണം 1,42,064 ആയി. 17,41,233 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗമുക്തി നേടാനായത്. ന്യൂയോർക്ക്- 4,32,412, കലിഫോർണിയ- 3,74,162, ഫ്ളോറിഡ- 3,27,241, ടെക്സസ്- 3,22,556, ന്യൂജഴ്സി- 1,82,804, ഇല്ലിനോയിസ്- 1,60,509, അരിസോണ- 1,38,523, ജോർജിയ- 1,35,183, മസാച്യുസെറ്റ്സ്- 1,12,879, പെൻസിൽവാനിയ- 1,04,172.
മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ച് മരിച്ചവർ ന്യൂയോർക്ക്- 32,535, കലിഫോർണിയ- 7,611, ഫ്ളോറിഡ- 4,805, ടെക്സസ്-3,932, ന്യൂജഴ്സി- 15,756, ഇല്ലിനോയിസ്- 7,465, അരിസോണ- 2,583, ജോർജിയ- 3,132, മസാച്യുസെറ്റ്സ്- 8,402, പെൻസിൽവാനിയ-7,068. എന്നിങ്ങനെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ.