റജിസ്ട്രേഷൻ ഇല്ലാതെയും നിയമം പാലിക്കാതെയും കുഴൽക്കിണറുകൾ കുഴിക്കുന്ന ഏജൻസികൾക്കെതിരെ പിഴ ഉൾപ്പെടെ നടപടി വരും.

0
125

എരുമേലി • റജിസ്ട്രേഷൻ ഇല്ലാതെയും നിയമം പാലിക്കാതെയും കുഴൽക്കിണറുകൾ കുഴിക്കുന്ന ഏജൻസികൾക്കെതിരെ പിഴ ഉൾപ്പെടെ നടപടി വരും. 2014ൽ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അവ്യക്തത കാരണം മരവിപ്പിച്ചിരുന്നു. ആ ഉത്തരവാണ് പരിഷ്കരിച്ചത്.

അനധികൃതമായി കുഴിച്ചാൽ ഒരു ലക്ഷം രൂപ വരെയും റജിസ്ട്രേഷൻ ഇല്ലാതെ കുഴിച്ചാൽ 25,000 രൂപയുമാണ് പിഴ. പിഴ ചുമത്താനുള്ള അധികാരം ഭൂജല വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്. ഏജൻസികൾ ഒറ്റത്തവണ അടയ്ക്കേണ്ട റജിസ്ട്രേഷൻ ഫീസ് 60,000 രൂപയാണ്. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഭൂഗർഭജല വകുപ്പിന്റെ ‘നീരറിവ്’ മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്യണം.

കുഴിക്കുന്ന ഓരോ കുഴൽക്കിണറിന്റെയും വിവരം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഏജൻസികൾക്ക് റജിസ്ട്രേഷൻ ഏർപ്പെടുത്തിയത് 2014 ലാണ്. കോടതിയിൽ കേസ് നിലനിന്നതു മൂലം ഇതു നടപ്പാക്കുന്നത് 2017 വരെ നീണ്ടു.പിഴ ഈടാക്കുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി.

അതോടെ പഴയ ഉത്തരവ് മരവിപ്പിച്ച് പുതിയതിറക്കി. കുഴൽക്കിണർ കുഴിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറൻസും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here