ലക്നോ: അയോധ്യയിലെ രാമജന്മഭൂമി പൂജ ചടങ്ങില്‍ പങ്കെടുത്ത രാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യാ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു.വേദിയില്‍ പ്രധാനമന്ത്രിയും മഹന്ദ് നൃത്യയും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് പൂജാ ചടങ്ങുകള്‍ നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബന് പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
നേരത്തെ രാമജന്മഭൂമിയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പൂജാരിമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.