കണ്ണൂർ: കാണാതായ വിദ്യാർത്ഥിയെ പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട് സ്വദേശി ഹബീബിനെയാണ് ചെമ്പിലോട് ജുമാ മസ്ജിദ് പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 11ാം തീയതി രാത്രിയോടെയായിരുന്നു ഹബീബിനെ വീട്ടിൽ നിന്നും കാണാതായത്. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.