ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഗണേഷ് കുമാറിന്റെ മുന്‍ ഒാഫിസ് സെക്രട്ടറി ബി. പ്രദീപ്കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കുമാര്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒാഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രദീപ് കുമാറിനെ പുറത്താക്കി ഗണേഷ് കുമാര്‍ നടപടി സ്വീകരിച്ചിരുന്നു.പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കിട്ടിയിട്ടുണ്ട്.