കൊച്ചി: സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രണ്ട് ദിവസംകൊണ്ട് പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടേയും കുറവാണ് ഉണ്ടായത്. സ്വർണ്ണവില കുറയുന്നത് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നു.