വരുമാനത്തിൽ പുതിയ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

0
117

വരുമാനത്തിൽ പുത്തൻ നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിൻ്റെ വരുമാനം. മുൻ വർഷത്തെ 770.9 കോടി രൂപ എന്ന വരുമാനമാണ് ഈ സാമ്പത്തിക വർഷം സിയാൽ മറികടന്നത്.

1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയും.

വരുമാനത്തിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

വരുമാനം വർദ്ധിക്കുന്നതിനൊപ്പം കൂടുതൽ വികസനപദ്ധതികളുമായി യാത്രക്കാരെ കൂടുതൽ ആകര്‍ഷിക്കാനും ഒരുങ്ങുകയാണ് സിയാൽ.

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തത്. കൂടാതെ അനേകം വികസന പരിഷ്കരണ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്‍റെ വലിപ്പം കൂട്ടുന്നതും പരിഗണിക്കുന്നുണ്ട്.

150 കോടിയിലധികം ചെലവിട്ട് കൊമേഴ്സ്യൽ സോൺ ഒരുക്കാനും പദ്ധതിയുണ്ട്.

രാജ്യത്തെ ഏറ്റവും അധികം തിരക്കുള്ള 10 വിമാനത്താവളങ്ങളിൽ ഒന്നായി വളർന്നിരിക്കുകയാണ് കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here