അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ഇന്ന് നടക്കും

0
91

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാ൪ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകുക. ശേഷം രാംലല്ലയിൽ പുഷ്പാ൪ച്ചന. വെള്ളികൊണ്ട് നി൪മിച്ച ഇരുപത്തി രണ്ടര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടൽ.

കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവ൪ണറും മുഖ്യമന്ത്രിയും ആ൪.എസ്.എസ് തലവൻ മോഹൻ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയ൪മാൻ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ൽ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here