സ്വദേശിവത്കരണം കൂടുതൽ കടുപ്പിച്ച് ഒമാൻ;

0
101

ഒമാനിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ ആദ്യഘട്ടത്തിന് തുടക്കം. നാല് ഘട്ടമായി നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്. നാൽപ്പതോളം തസ്‌തികകളിൽ ഇതോടെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും. മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാവും.

സെപ്റ്റംബർ രണ്ടിന് പുറമേ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ലും 2026 ജ​നു​വ​രി ഒ​ന്നു മു​ത​ലും 2027 ജ​നു​വ​രി ഒ​ന്നുമു​ത​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​കു​ന്ന നിലയിലാണ് തസ്‌തികകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതൽ മേഖലകളിൽ സ്വദേശികൾക്ക് അവസരം ലഭ്യമാകുക എന്ന ലക്ഷ്യമിട്ടു കൊണ്ടാണ് ഭരണകൂടം ഈ തീരുമാനം നടപ്പാക്കുന്നത്.

ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക വിപുലീകരിച്ച് മന്ത്രിതല പ്രമേയം നമ്പർ 235/2022 അപ്‌ഡേറ്റ് ചെയ്‌തുവെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ നിർണായക മേഖലകൾ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. എഞ്ചിനീയർ, ഗുണനിലവാര നിയന്ത്രണം, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ പ്രധാന തസ്‌തികകൾ ഇതിലുണ്ട് എന്നതാണ് പ്രധാന കാര്യം.

ബാധിക്കുന്ന പ്രധാന മേഖലകൾ ഇവയൊക്കെ

ഭക്ഷണവും മെഡിക്കൽ ഉൽപ്പന്നങ്ങളും വഹിക്കുന്ന ശീതീകരിച്ച ട്രെയിലറിന്റെ ഡ്രൈവർ, ട്രക്ക് ഡ്രൈവർ, വാട്ടർ കാർട്ട് ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷൻ മാൻ ജാർ, ലൈഫ് ഗാർഡ്, ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂ സൂപ്പർവൈസർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ക്വാളിറ്റി ഓഫീസർ, ഡ്രില്ലിംഗ് എഞ്ചിനീയർ, ഇലക്ട്രീഷ്യൻ / ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ, മെക്കാനിക്ക് / ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഡ്രില്ലിംഗ് മെഷർമെന്റ് എഞ്ചിനീയർ, ക്വാളിറ്റി സൂപ്പർവൈസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ യൂസ്ഡ് വെഹിക്കിൾ സെയിൽസ്‌മാൻ, പുതിയ സ്പെയർ പാർട്‌സ് സെയിൽസ്‌മാൻ, യൂസ്ഡ് സ്പെയർ പാർട്സ് സെയിൽസ്മാൻ, ജനറൽ സിസ്‌റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്‌റ്റം നെറ്റ്‌വർക്ക് സ്പെഷ്യലിസ്‌റ്റ്, മറൈൻ സൂപ്രണ്ട് എന്നീ തസ്‌തികളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കും. ഇതിൽ ഭൂരിഭാഗമാവും സെപ്റ്റംബർ രണ്ട് മുതൽ തന്നെയാണ് നിലവിൽ വരുന്നത്.

മലയാളികൾക്ക് തിരിച്ചടിയാവുമോ?

ഉപജീവനത്തിനായി ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണ് ഇതെന്ന് ഉറപ്പാണ്. അടുത്ത മൂന്നര വർഷങ്ങൾക്ക് ഉള്ളിൽ പ്രധാന മേഖലകളിൽ എല്ലാം സ്വദേശിവത്കരണം എന്ന ലക്ഷ്യം നടപ്പാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. മലയാളികൾ ധാരാളം ഒമാനിലേക്ക് ജോലി തേടി പോവുന്നുണ്ട്, എന്നാൽ പുതിയ തീരുമാനം ഈ മേഖലകളിൽ ജോലി നോക്കുന്ന മലയാളികളെ സംബന്ധിച്ച് വലിയ നിരാശ സൃഷ്‌ടിക്കുന്ന കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here