വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവില്‍നിന്ന് കൂട്ടരാജി. വഖഫ് ബില്ലിനെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പാര്‍ലമെന്റില്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയുവിലെ മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവരും തബ്രൈസ് സിദ്ദിഖി അലിഗ്, ദില്‍ഷന്‍ റയീന്‍ എന്നിവർ പാര്‍ട്ടി വിട്ടത്.
മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവർ പാർട്ടി അംഗത്വത്തിന് പുറമെ പാർട്ടിയിലെ തങ്ങളുടെ പദവികളില്‍ നിന്നും രാജിവെച്ചിരുന്നു. വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
എന്നാല്‍, പാര്‍ട്ടിയില്‍ നിന്നുള്ള രാജി വാര്‍ത്തകള്‍ ജെഡിയു നിഷേധിച്ചു. വഖഫ് ബില്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് ‘പ്രതീക്ഷയുടെ കിരണമാണെന്ന്’ എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്.