മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരൻ.

0
50

‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. വിവരമറിഞ്ഞയുടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു

‘മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ എമ്പുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു’, പൃഥ്വിരാജ് പറഞ്ഞു.

ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റായ യുവതി രംഗത്തെത്തിയിരുന്നു. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു.

പിന്നീട് എമ്പൂരാൻ ചിത്രത്തിലും സഹ സംവിധായകനായി മൻസുർ റഷീദിനെ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഇയാളെ എമ്പൂരാൻ്റെ സെറ്റിൽ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here