ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

0
72

ഗൾഫിൽ രണ്ട് മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുണ്ടിയന്റവിട മഹമൂദാണ് കുവൈത്തിൽ മരിച്ചത്. 53 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ജാബിർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. തീവ്രപരിചരണവിഭാഗത്തിൽ ഡയാലിസിസിന് വിധേയനായിരുന്നു. ഇതോടെ കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 50 ആയി.

ആലപ്പുഴ എരുവ സ്വദേശി ജഹാംഗീറാണ് സൗദി അറേബ്യയിലെ ദമാനിൽ മരിച്ചത്. 59 വയസായിരുന്നു. ന്യൂമോണിയകൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 323 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here