കൊച്ചി: കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. 10 പേർക്ക് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.