ജയ്പൂർ : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്.സച്ചിന്‍ പൈലറ്റ് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയോടെ ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നേരിട്ട് എത്തിയായിരുന്നു കൂടിക്കാഴ്ച. ഉപാധികള്‍ ഒന്നുമില്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്തെന്ന് സൂചന. വിമത ശബ്ദം ഉയര്‍ത്തിയ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എംഎല്‍എ.മാര്‍ ഇന്ന് തന്നെ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച നിയമസഭ സമ്മേളനം നടക്കാനിരിക്കെ സച്ചിന്‍ പൈലറ്റിന്മേല്‍ വിമത എംഎല്‍എമാര്‍ തിരിച്ചു പോകാനുള്ള സമ്മര്‍ദം ശക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. നിലവില്‍ 102 എംഎല്‍എ മാരുടെ പിന്തുണയുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.