സ്വർണവിലയിൽ ഇടിവ്,

0
56

തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ(Gold rate toda) ഇടിവ്. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞു. ഇതോടെ 6,390 രൂപയാണ് ഇന്നത്തെ വില. പവന് 640 രൂപ കുറഞ്ഞ് 51,120 രൂപയിലെത്തി. ശനിയാഴ്ചയാണ് ഏറ്റവും ഒടുവിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. അന്ന് 10 രൂപ ഇടിഞ്ഞ് വില 6,470 രൂപയിലെത്തിയിരുന്നു. ഇന്നത്തെ വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 3.50 രൂപ കുറഞ്ഞ് ₹ 87.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് ₹ 87,500 രൂപയുമാണ്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആഗസ്റ്റ് മാസത്തിലെ സ്വർണവില (പവനിൽ) 

ആഗസ്റ്റ് 1: 51,600

ആഗസ്റ്റ് 2: 51,840

ആഗസ്റ്റ് 3: 51,760

ആഗസ്റ്റ് 4: 51,760

ആഗസ്റ്റ് 5: 51,760

LEAVE A REPLY

Please enter your comment!
Please enter your name here