കര്‍ണാടകയില്‍ 7542 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,51,390 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,28,588 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 10,356 പേര്‍ മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം രാജ്യത്ത് വൈകാതെ തന്നെ കോവിഡ് വാക്‌സിന്‍ ലഭ്യാമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ രാജ്യത്ത് കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.ലോകവ്യാപകമായി 40 വാക്‌സിനുകളുടെ പരീക്ഷണമാണ് നടക്കുന്നത്.ഇന്ത്യയില്‍ തന്നെ മൂന്ന് വാക്‌സിനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എല്ലാകാര്യങ്ങളും കൃത്യമായി നടന്നാല്‍ മാര്‍ച്ച് മാസത്തോടെ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കും.