പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ : 39,574,562
മരണ സംഖ്യ : 1,109,098
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 63,371 പേർക്ക് കൂടി വൈറസ് ബാധ,895 മരണങ്ങൾ .
ആകെ ഇതുവരെ രോഗബാധിതർ :7,430,635
ആകെ മരണം:113,032
📰✍🏻 കേരളത്തിൽ 7283 പേർക്ക് കൂടി രോഗ ബാധ ,5731 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല
6767 പേർ കോവിഡ് മുക്തരായി. ഇന്നലെ 24 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1113 ആയി
📰✍🏻മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര് 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര് 405, പത്തനംതിട്ട 296, കാസര്ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏻ഹാഥ്റസ് കൂട്ട ബലാല്‍സംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
📰✍🏻കോവിഡ് വ്യാപനം കൂടുതലായ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളില്‍ നിര്‍വഹണ സഹായം നല്കാന് കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു .
📰✍🏻 ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ വഞ്ചനക്കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. കമറുദ്ദീന് എം.എല്‍.എ ഹൈകോടതിയില്‍ ഹരജി നല്‍കി.
📰✍🏻ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു.
📰✍🏻തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് മുതല്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങും. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുമ്ബ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ
📰✍🏻ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിരിച്ചുവിട്ട് മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
📰✍🏻പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
📰✍🏻വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്ബര്‍ കാണിക്കണം.
📰✍🏻താഴേതലംമുതല്‍ സംസ്ഥാനതലംവരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണ് എന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
📰✍🏻നിയമാനുസൃതമായി ലഭിക്കേണ്ട സ്വാഭാവിക ജാമ്യങ്ങളില്‍ ജാമ്യവ്യസ്‌ഥയായി തുക കെട്ടിവയ്‌ക്കാന്‍ കോടതികള്‍ക്ക് ആവശ്യപ്പെടാനാകില്ലെന്നു സുപ്രീം കോടതി.
📰✍🏻നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പലപ്പോഴായി നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം കസ്റ്റഡിയിലെടുത്തു. കാറില്‍ കയറ്റി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
📰✍🏻മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി.
📰✍🏻മാനഭംഗ കേസിലെ പ്രതിക്കു ജാമ്യം കിട്ടാന്‍ ഇരയുടെ കൈയില്‍ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉപാധിക്കെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ നിലപാട് തേടി.
📰✍🏻കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്‌ട്രയില്‍ 47 പേര് മരിച്ചു. പൂന, ഔറംഗാബാദ്, കൊങ്കണ്‍ ഡിവിഷനുകളിലായിരുന്നു മഴ ദുരിതം വിതച്ചത്. പൂന ഡിവിഷനില്‍ മാത്രം 28 പേര് മരിച്ചു. പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയില്‍ 2300 വീടുകള്‍ തകര്‍ന്നു.
📰✍🏻നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണാ നടപടികള്‍ താത്‌കാലികമായി നിര്‍ത്തിവച്ചു. വിചാരണ നിർത്തിവയ്ക്കണമെന്ന പോസിക്യൂഷന്റെ ഹർജി പ്രകാരമാണ് വിധി. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍നിന്നു നടിക്കു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും വിചാരണ തടസപ്പെടുത്തുന്ന ഘടകങ്ങളേറെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
📰✍🏻റോഡുകളുടെ ശോച്യാവസ്ഥയില്‍ കൊച്ചി കോര്‍പറേഷനെതിരെ ശക്തമായി ആഞ്ഞടിച്ച് ഹൈക്കോടതി.
📰✍🏻കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെന്റ എല്‍.ഡി.എഫ് പ്രവേശനത്തിന് സി.പി.എമ്മിെന്റ പച്ചക്കൊടി
📰✍🏻കേന്ദ്ര ജലകമ്മീഷന്റെ റൂള്‍കര്‍വ് പ്രകാരം ഇടുക്കി അണക്കെട്ടില്‍ ഇനി സംഭരിക്കാനാവുന്നത് 5.49 അടിവെള്ളം മാത്രം. ഇന്നലെ വൈകുന്നേരം നാലിന് ജലനിരപ്പ് 2393.36 അടിയിലെത്തി
📰✍🏻ശബരിമല വിമാനത്താവള നിര്‍മാണത്തിനായി സര്‍ക്കാരിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി.
📰✍🏻കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കെ. മുരളീധരന് എംപി. ഇരുഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നു. ജോസ് കെ. മാണി കാണിച്ചത് അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
📰✍🏻മുളന്തുരുത്തി മര്‍ത്തോമ്മന്‍ പള്ളിയുടെ താക്കോല്‍ ഒാര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു
📰✍🏻റംസിയുടെ മരണം: സീരിയല്‍ നടിയുെടയും ഭര്‍ത്താവിന്‍െറയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാറിന്‍െറ അപ്പീല്‍
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് സൗദി എയര്‍ലൈന്‍സ്.
📰✈️യാത്രക്കാര്‍ കോവിഡ്-19 പോസിറ്റീവായതോടെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. എയര്‍ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്.
📰✈️ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള വായുമലിനീകരണം വര്‍ധിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
📰✈️തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി.
📰✈️അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ‘മുസ്ലിം വിലക്ക്’ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പിന്‍വലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍
📰✈️ജര്‍മനിയിലെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. വ്യാഴാഴ്ച മാത്രം ആറായിരത്തിനു മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ
📰✈️ഫ്രാന്‍സിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത് 30,000 പേര്‍ക്ക്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു
📰✈️മൊറോക്കോയില്‍ നിന്നുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇസ്രയേലില്‍ രഹസ്യ സന്ദര്‍ശനം നടത്തി പരസ്പര സഹകരണത്തിന് പദ്ധതി ആവിഷ്‌ക്കരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍
📰✈️ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമായവര്‍ക്ക് കോവിഡ് പ്രതിരോധ വാക്സീന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍.
📰✈️ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ മെഗാ റാലിയുമായി പാകിസ്താനിലെ സംയുക്ത പ്രതിപക്ഷ പാര്‍ട്ടികള്‍
📰✈️യമനിലെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ രണ്ട് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചു. യമന്‍ ഭരണകൂടം പിടികൂടി തടവിലാക്കിയ വിമതന്മാരേയും വിമതന്മാര്‍ തടവിലാക്കിവച്ചിരുന്ന യമന്‍പൗരന്മാരേയും പരസ്പരം വിട്ടയച്ചതിനൊപ്പമാണ് അമേരിക്കന്‍ പൗരന്മാരും മോചിതരായത്.
🎖️🏑🥍🏏⚽🏸🥉
കായിക വാർത്തകൾ
📰⚽ ഫ്രഞ്ച് ലീഗിൽ പി.എസ് ജിക്ക് തകർപ്പൻ ജയം
📰🏏 ഐ പി എൽ ൽ കൊൽക്കത്തയെ 8 വിക്കറ്റിന് തകർത്ത് മുംബെ
📰🏏 കൊൽക്കത്ത ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിനേശ് കാർത്തിക് , ടീമിനെ ഇനി മോർഗൻ നയിക്കും ‘
📰ഐപിഎല്‍ മിഡ് സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച മിഡ് സീസണ് വിന്‍ഡോ ആദ്യ നാല് ദിവസവും ഒരു ടീമും ഉപയോഗിച്ചില്ല.
📰🏸ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്. തീന് ചെന്നിനോട് 22-20, 13-21, 16-21നാണ് ശ്രീകാന്ത് തോറ്റത്.
📰⚽അർജന്റീനയുടെ മുൻ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധനിര താരം പാബ്ലോ സബലേറ്റ ഫുട്ബോളിൽ നിന്നും വിരമിച്ചു.