തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പരേരയാണ് രക്ഷപ്പെട്ടത്. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെൻ്റെ എന്നെഴുതിയ വെളുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം.
പ്രതിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് തൃശ്ശൂർ സിറ്റി പോലീസ്. എറണാകുളത്ത് ലഹരി കേസിൽ പിടിയിലായ ഇയാൾ ജയിൽ മാറ്റത്തിൻ്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലാണ് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാരായി കൊണ്ടുപോയത്. ഇതിനിടെയാണ് പോലീസുകാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.