CUET UG 2024: മെയ് 15ന് പരീക്ഷ ആരംഭിക്കും,

0
84

രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി (CUET) ൻ്റെ നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി. മെയ് 15 മുതൽ 31 വരെ വിവിധ ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.

ജൂൺ 30ന് ഫലം പ്രഖ്യാപിക്കും.ഇന്ന് മുതൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. മാർച്ച് 26 ആണ് അവസാന തീയതി. ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടക്കും.

രാജ്യത്തനകത്തെ 380 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടാതെ, രാജ്യത്തിനു പുറത്തെ 26 നഗരങ്ങളിലും പരീക്ഷ നടക്കും.

എങ്ങനെ അപേക്ഷ സമർപ്പിക്കാം

  1. cuet.samarth.ac.inഎന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  2. പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി സൈൻ അപ്പ് ചെയ്യുക.
  3. മുഴുവൻ പേരും വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും നൽകുക.
  4. ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യുക.
  5. പരീക്ഷാ ഫീസ് അടക്കുക.
  6. CUET UG 2024 ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here