ബാഹുബലി പോലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷിക്കപ്പെട്ട തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള ബോളിവുഡിന്‍റെ മറുപടിയാവുമെന്ന് റിലീസിനു മുന്‍പ് പ്രതീക്ഷയുണര്‍ത്തിയ ചിത്രമായിരുന്നു ഷംഷേര. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രം 22ന് ആണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ആദ്യ ഷോകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങളാണ് എത്തിയത്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഭൂരിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തില്‍ തള്ളിക്കളഞ്ഞ ചിത്രം ബോക്സ് ഓഫീസിലും തതുല്യമായ പ്രതികരണമാണ് നേടുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.25 കോടിയും ശനിയാഴ്ച 10.50 കോടിയും നേടിയ ചിത്രത്തിന്‍റെ ഞായറാഴ്ചത്തെ കളക്ഷന്‍ 11 കോടിയായിരുന്നു. അതായത് റിലീസ് വാരാന്ത്യത്തില്‍ നിന്ന് ആകെ 31.75 കോടി മാത്രം! ബോളിവുഡില്‍ നിന്നുള്ള ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തെ സംബന്ധിച്ച് ഇത് ബോക്സ് ഓഫീസ് തകര്‍ച്ചയാണ്. ഈ വാരത്തില്‍ ചിത്രം ഇതിലും താഴക്കുപോവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.