അബുദാബി: യുഎഇയില്‍ ഇന്ന് രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. ഇന്ന് 216 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. അതേസമയം 276 പേര്‍ രോഗമുക്തി നേടി.
യുഎഇയില്‍ ഇതുവരെ 62,061 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 56,015 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 5690 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,978 പരിശോധനകള്‍ നടത്തി.