രാഷ്ട്രീയത്തിലേക്കുള്ള തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച് വികെ ശശികല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയോടെ എഐഎഡിഎംകെ പൂർണമായി തകർന്നുവെന്ന് കരുതാൻ കഴിയില്ലെന്ന് പറഞ്ഞ വികെ ശശികല തന്റെ തിരിച്ചുവരവ് ആരംഭിച്ചുവെന്നും 2026ഓടെ അമ്മയുടെ ഭരണം തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ പളനിസ്വാമി സർക്കാരിനോട് ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ ശശികല പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ താൻ ചോദ്യങ്ങൾ ചോദിക്കുമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ കെൽപുള്ളതാണ് ജയളിതയുടെ തോഴിയുടെ ഈ പ്രഖ്യാപനം.