IFSE- യുടെ നേതൃത്വത്തിൽ കാർബൺ ക്രെഡിറ്റ്‌ പ്രൊജക്റ്റ്‌ ട്രെയിനിങ് വയനാട്ടിൽ,പദ്മശ്രീ award ജേതാവ് ചെറുവയൽ രാമൻ ഉത്ഘാടനം ചെയ്തു.

0
372

വയനാട് : IFSE- യുടെ നേതൃത്വത്തിൽ കാർബൺ ക്രെഡിറ്റ്‌ പ്രോജെക്ടിന്റെ ഒരു ട്രെയിനിങ് വയനാട് ജില്ലയിൽ നടത്തുകയുണ്ടായി. ട്രെയിനിങ്ങിന്റെ ആരംഭത്തിൽ IFSE- യുടെ സഹപ്രവർത്തകയായ ശ്രീമതി.

ബേബിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് ട്രെയിനിങ്ങിൽ പങ്കെടുത്തവർക്ക് വയനാട് District co-ordinator ശ്രീ. അനിൽകുമാർ സ്വാഗതം ആശംസിച്ചു ഈ ട്രെയിനിങ്ങിൽ താലൂക്ക് co- ordinator ശ്രീ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥി പദ്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ അവർകൾ 11:30 ഉത്ഘാടനം നിർവഹിച്ചു. ഈ ട്രെയിനിങ് ഭാഗമായി വയനാട്ടിലെ ആദ്യ enrollment രാമേട്ടന് നൽകി. ഈ പ്രോഗ്രാമിൽ 26 LSGD, 30 അംഗങ്ങൾ പങ്കെടുത്തു.

IFSE -യും kairali Agriculture Multistate co-operative Society (MSCL)യും സംയുക്തമായി നടപ്പാക്കുന്ന കാർബൺ ക്രെഡിറ്റ്‌ പ്രൊജക്റ്റ്‌ ട്രെയിനിങ് ശ്രീ. കെ. ഗണേഷ് സർ നിർവഹിച്ചു. ട്രെയിനിങ്ങിന്റെ സമാപനവേളയിൽ അവിടെ പങ്കെടുത്ത ഓരോ അംഗങ്ങൾക്കും ഗ്രാമസേവിക ശ്രീമതി സുശീല നന്ദി അർപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here