കീം 2024: എൻജിനീയറിങ്, ഫാര്‍മസി പ്രവേശനം പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു.

0
42

2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്ബ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു.

എൻജിനീയറിങ് പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ ഒമ്ബതു വരെയും (സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ) ഫാർമസി പരീക്ഷ ഒമ്ബതിന് വൈകിട്ട് 3.30 മുതല്‍ അഞ്ചുവരെയും നടക്കും.

എൻജിനീയറിങ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ രാവിലെ 7.30 നും ഫാർമസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471 2525300

LEAVE A REPLY

Please enter your comment!
Please enter your name here