ബ്രിട്ടീഷ് നടന്‍ അയാന്‍ ഗെല്‍ഡര്‍ അന്തരിച്ചു.

0
46

ബ്രിട്ടീഷ് നടന്‍ അയാന്‍ ഗെല്‍ഡര്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെന്‍ ഡാനിയല്‍സ് ആണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ് സീരീസിലെ കെവാന്‍ ലാനിസ്റ്റര്‍ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ഗെല്‍ഡര്‍.

ഈ വര്‍ഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കല്‍ ഡിറ്റക്ടീവ് സീരീസായ ഫാദര്‍ ബ്രൗണില്‍ ഗെല്‍ഡര്‍ വേഷമിട്ടിരുന്നു. ടോര്‍ച്ച്‌ വുഡ്, ഹിസ് ഡാര്‍ക്ക് മെറ്റീരിയല്‍സ്, ഡോക്ടര്‍ ഹു, സ്‌നാച്ച്‌, ദ ബില്‍ തുടങ്ങിയ പരമ്ബരകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. നിരവധി പേരാണ് ഗെല്‍ഡറിന് ആദരാഞ്ജലികളര്‍പ്പിച്ച്‌ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here