CLAT 2025 പരീക്ഷാ തീയതി പുറത്ത്,

0
125

2025ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റി (CLAT) ൻ്റെ തീയതി പുറത്തിറക്കി കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (CNLUs). ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.inൽ മെയ് ആറിന് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് തീയതി പ്രഖ്യാപിച്ചത്.

2025ലെ ക്ലാറ്റ് പരീക്ഷ ഈ വർഷം ഡിസംബർ ഒന്നിന് നടക്കുമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിമുതൽ വൈകുന്നേരം നാലു മണിവരെയാണ് പരീക്ഷ നടക്കുക.ക്ലാറ്റ് 2025 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈയിൽ ആരംഭിച്ചേക്കുമെന്നാണ് സൂചന.

ജൂലൈ ആദ്യവാരം തന്നെ കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ വിൻഡോ ഉൾപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിലബസ് അടക്കമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here