പുതിയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാന ജെഡിഎസ് നേതൃത്വം.

0
41

പുതിയ പാർട്ടി രൂപീകരിക്കാൻ സംസ്ഥാന ജെഡിഎസ് നേതൃത്വം. സംസ്ഥാന പാർട്ടി രൂപീകരിക്കാനാണ് നീക്കം. ജനതാദൾ ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാർട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാർട്ടി.

ഈ മാസം ഒൻപതിന് സംസ്ഥാന ഭാരവാഹി യോഗം ചേരും. രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചെറു പാർട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമമുണ്ട്. ഇടതുമുന്നണിയിലെ ചെറു പാർട്ടികൾ ഒറ്റ പാർട്ടിയായി മാറണമെന്ന നിർദ്ദേശവും ചർച്ചയിൽ ഉയർന്നു. ജനതാദൾ എസ്, എൻസിപി, കേരള കോൺഗ്രസ് ബി, ആർഎസ്പി ലെനിനിസ്റ്റ് പാർട്ടികളുടെ ലയനമാണ് ചർച്ചയിലുള്ളത്. ജെഡിഎസ്, എൻസിപി നേതൃത്വങ്ങൾ പ്രാഥമിക ചർച്ച തുടങ്ങിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here