നടന്‍ അജിത്ത് കുമാറിന്റെ അച്ഛന്‍ പി സുബ്രഹ്മണ്യം അന്തരിച്ചു

0
80

ചെന്നൈ; തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന്റെ അച്ഛന്‍ പി സുബ്രഹ്മണ്യം അന്തരിച്ചു.

84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച്‌ നാളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വീട്ടില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേരാണ് പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ബസന്ത് നഗറിലായിരിക്കും സംസ്കാരം നടക്കുക.

പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. മുന്‍നടി ശാലിനി മരുമകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here