ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് വിൻസി അലോഷ്യസിന്

0
90

ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ  ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ (Arya Rajendran) നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ  വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ  ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസിന്  നൽകി നിർവഹിച്ചു.

ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്.

2011 ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here