ഭാരത്തതിന്‍റെ സന്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ച കോവിഡ് നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്നു. പുതിയ കണക്ക് അനുസരിച്ച് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,83,156 ആയി ഉയർന്നു. ഇന്നലെ 35,175 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്ക്. 24 മണിക്കൂറിനിടെ 654 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് വരെ 33,425 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.
തുടർച്ചയായി അഞ്ചാം ദിവസവും അമ്പതിനായിരത്തിനടുത്താണ് പുതിയ കേസുകൾ. ഇന്നലെ മുതൽ കൊവിഡ് കണക്ക് പുറത്ത് വിടുന്ന പട്ടികയുടെ രൂപത്തിൽ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കണക്ക്, രോഗമുക്തരുടെ കണക്ക്, മരണം എന്നിവയാണ് പുതുക്കിയ പട്ടികയിൽ പുറത്ത് വിടുന്നത്. ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു.