കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്

0
51

കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ  വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. മാത്രവുമല്ല വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here